Kannur
HomeNews

ഏഴുവയസുകാരിക്ക് പീഡനം-പരിയാരം മുടിക്കാനത്തെ സന്തോഷിന് 10 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ

4 Dec 20231 മിനിറ്റ് വായന
ഏഴുവയസുകാരിക്ക് പീഡനം-പരിയാരം മുടിക്കാനത്തെ സന്തോഷിന് 10 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ

 



തളിപ്പറമ്പ്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനത്തെ കുന്നേല്‍ വീട്ടില്‍ സന്തോഷ് എന്ന സുബീഷിനെയാണ്(28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 ജനുവരി 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അന്നത്തെ പരിയാരം എസ്.ഐ നിബന്‍ജോയിയാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ എസ്.ഐ.പി.സി.സഞ്ജയ്കുമാറാണ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട ജനുവരി 7 മുതല്‍ പ്രതി റിമാന്‍ഡില്‍ കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.


 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക