Kannur
HomeNews

അഴുക്കുചാലിൽ വീണ് സ്ത്രീക്ക് പരിക്ക്

22 Nov 20231 മിനിറ്റ് വായന
അഴുക്കുചാലിൽ വീണ് സ്ത്രീക്ക് പരിക്ക്
തളിപ്പറമ്പ് :(www.payangadilive.in) നവകേരള സദസ്സിൽ പങ്കെടുത്തുമടങ്ങുമ്പോൾ അഴുക്കുചാലിൽ വീണ് പരിക്കേറ്റ ചൂളിയാട്ടെ ഐ.വി.നാരായണി (73) യെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാത്രി മദ്രസയ്ക്കടുത്തായിരുന്നു സംഭവം.

അഴുക്കുചാൽ കൃത്യമായി സ്ലാബിട്ട്‌ മൂടാത്തതാണ് കാരണം. വീഴ്ചയിൽ നാരായണിയുടെ ഇടതുകാലിന്‌ പൊട്ടലുണ്ടായി. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്‌. നഗരസഭയുടെ അശ്രദ്ധയ്ക്കെക്കെതിരെ ബന്ധുക്കൾ പോലീസിലും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി. അപകടത്തെത്തുടർന്ന് അഴുക്കുചാലിന് സമീപം പോലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക