Kannur
HomeNews

നാളെ ഗതാഗത നിയന്ത്രണം..

19 Nov 20232 മിനിറ്റ് വായന
നാളെ ഗതാഗത നിയന്ത്രണം..

പഴയങ്ങാടി (Payangadi Live) : നാളെ പകൽ ഒന്നു മുതൽ മൂന്നു വരെ പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡ് വഴി വലിയ വാഹനങ്ങൾ നിയന്ത്രിക്കും. പിലാത്തറയിൽ നിന്നും പാപ്പിനിശ്ശേരി റോഡ് ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ കെ എസ് ടി പി റോഡിലേക്ക് കടക്കാതെ ദേശീയപാത വഴി പോകണം.

കണ്ണൂർ, അഴിക്കോട് മണ്ഡലം നവ കേരള സദസ്സിനോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

 നവകേരള സദസ്സിലേക്ക് എത്തിച്ചേരുന്ന മുഴുവൻ വാഹനങ്ങളും ടൌൺ സ്ക്വയർ, ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിന് മുൻവശം വഴി പോലീസ് മൈതാനിക്കകത്ത് ആളുകളെ ഇറക്കേണ്ടതും, പോലീസ് മൈതാനം, പഴയ ബസ്റ്റാൻറ്, സ്റ്റേഡിയം കോർണർ, എ കെ ജി റോഡ്, എ കെ ജി ആശുപത്രിക്ക് സമീപം പുതുതായി ഏർപ്പെടുത്തിയ പാർക്കിംഗ് ഗ്രൌണ്ട്, എം ടി എം സ്കൂൾ ഗ്രണ്ട്, എസ് എൻ പാർക്ക് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതുമാണ്.

.എസ് എൻ പാർക്ക് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുതിയ ബസ്റ്റാൻറ് വഴി കാൽടെക്സ് വഴി ടൌൺ സ്ക്വയറിൽ എത്തേണ്ടതും മേൽപ്പറഞ്ഞ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതുമാണ്.

എല്ലാ ഒഫീഷ്യൽ വാഹനങ്ങളും പോലീസ് പരേഡ് ഗ്രക്ഖണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

ജില്ലാ പോലീസ് ഓഫീസിന് മുൻവശം, ആർ ടി ഒ ഓഫീസ് ഭാഗങ്ങളിൽ പാർക്കിംഗ് പൂർണമായും നിരോധിക്കും.

 ജില്ലാ പോലീസ് ഓഫീസ്, ആർ ടി ഓഫീസ് ഭാഗങ്ങളിൽ ഓഫീസ് ആവശ്യങ്ങൾക്കായി വരുന്ന സന്ദർശകരുടെ വാഹനങ്ങൾ പോലീസ് പരേഡ് ഗ്രക്ഖണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്

പള്ളിക്കുന്ന് ഭാഗത്തു നിന്നും വരുന്ന ബസുകൾ 11.30 മണി മുതൽ എ.കെ.ജി, പാമ്പൻ മാധവൻ റോഡ്, സ്റ്റേഡിയം, പോലീസ് ക്ലബ് ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻറ് ഭാഗത്തേക്ക് പോകേണ്ടതാണ്.
 
നായനാർ അക്കാദമിയിൽ പ്രാഭാത യോഗവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി

 നായനാർ അക്കാദമിയിൽ മാധ്യമങ്ങളുടെ വാഹനങ്ങൾ, ക്ഷണിക്കപ്പെട്ടവരുടെ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാൻ പ്രത്യേകമായി തരംതിരിച്ച് അക്കാദമിക്ക് ഉള്ളിൽ തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്.

പ്രഭാത് ജംഗ്ഷൻ മുതൽ ഗസ്റ്റ് ഹൌസ് വരെ പാർക്കിംഗ് അനുവദിക്കുന്നതല്ല.

 ഗസ്റ്റ് ഹൌസ് കോംപൌണ്ടിൽ ഒഫീഷ്യൽ വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല

 പോലീസ് വാഹനങ്ങൾ, BDDS, Dog Squad തുടങ്ങിയ വാഹനങ്ങൾ എന്നിവ ലൈറ്റ് ഹൌസ് കോംപൌണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്

 നായനാർ അക്കാദമിക്ക് സമീപം വാസവ റിസോട്ട് ഗ്രൌണ്ടിൽ ക്ഷണിക്കപ്പെട്ടവരുടെയും, ഒഫീഷ്യൽസിന്റെയും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

അഴീക്കോട് മണ്ഡലം നവ കേരള സദസ്സിനോടനുബന്ധിച്ച് താഴെപ്പറയുന്ന ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പാപ്പിനിശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഹൈവേ ജംഗ്ഷൻ – മന്ന വഴി ചിറക്കൽ കട്ടിംഗ് ഭാഗത്ത് ആളുകളെ ഇറക്കി രാജാസ് ഹൈസ്ക്കൂൾ ഭാഗത്തേക്ക് പോകേണ്ടതാണ്

കാട്ടാമ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കീരിയാട്- ഹൈവേ ജംഗ്ഷൻ- മന്ന വഴി ചിറക്കൽ കട്ടിംഗ് ഭാഗത്ത് ആളുകളെ ഇറക്കി രാജാസ് ഹൈസ്ക്കൂൾ ഭാഗത്തേക്ക് പോകേണ്ടതാണ്

പുതിയതെരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചിറക്കൽ കട്ടിംഗിൽ ആളുകളെ ഇറക്കി രാജാസ് ഹൈസ്ക്കൂൾ ഗ്രൌണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. 

അലവിൽ- ചിറക്കൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചിറക്കൽ കട്ടിംഗ് ഭാഗത്ത് ആളുകളെ ഇറക്കി രാജാസ് ഹൈസ്ക്കൂൾ ഗ്രൌണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
ഒഫീഷ്യൽ വാഹനങ്ങൾ വളപട്ടണം ഹൈസ്ക്കൂൾ ഗ്രൌണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. എല്ലാ വാഹനങ്ങളും ആളുകളെ മന്ന ജംഗ്ഷനിൽ ഇറക്കാതെ ചിറക്കൽ കട്ടിംഗ് ഭാഗത്ത് ഇറക്കേണ്ടതാണ്.
കളരിവാതുക്കൽ – മന്ന റോഡ് One way ആയിരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക