Kannur
HomeNews

പാപ്പിനിശ്ശേരി അമലോത്ഭവമാതാ പള്ളി തിരുനാൾ ഡിസംബർ മൂന്നു മുതൽ..

26 Nov 20231 മിനിറ്റ് വായന
പാപ്പിനിശ്ശേരി അമലോത്ഭവമാതാ പള്ളി തിരുനാൾ ഡിസംബർ മൂന്നു മുതൽ..

പാപ്പിനിശേരി ( Payangadi Live) : ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് പാപ്പിനിശ്ശേരി അമലോത്ഭവ ദേവാലയം ഒരുങ്ങി. ഡിസംബർ മൂന്നുമുതൽ പത്തുവരെയാണ് തിരുനാൾ. 

മൂന്നിന്‌ രാവിലെ 7.45-ന് ഇടവക വികാരി ഫാ. ജോസഫ് തണ്ണിക്കോട്ട് കൊടിയേറ്റും. തുടർന്ന് ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യാശീർവാദം എന്നിവയ്ക്കും കാർമികത്വം വഹിക്കും.

ഏഴ്, എട്ട് തീയതികളിൽ വൈകീട്ട് 5.30-ന് നടക്കുന്ന ജപമാല, നൊവേന, ദിവ്യബലി, ലദീഞ്ഞ്, ദിവ്യകാരുണ്യാശീർവാദം എന്നിവക്ക് മോൺ. ആൻറണി പയസ് എടേഴത്ത്, ഡോ. ജോയ് പൈനാടത്ത് എന്നിവർ കാർമികത്വംവഹിക്കും.

ഒൻപതിന് വൈകീട്ട് 4.30-ന് ജപമാല, നൊവേന, ദിവ്യബലി, ദിവ്യകാരുണ്യാശീർവാദം എന്നിവക്ക് ഫാ. തോമസ് കളപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം. 10-ന് രാവിലെ 10-ന് തിരുനാൾ സമൂഹബലി, ദിവ്യകാരുണ്യാശീർവാദം, പ്രസുദേന്തിവാഴ്ച, തദേവൂ എന്നിവയ്ക്ക് കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന്. വൈകീട്ട് നാലിന് കൊടിയിറക്കം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക