Kannur
HomeNews

ചന്ദനമോഷണം: മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിലായി

7 Nov 20231 മിനിറ്റ് വായന
ചന്ദനമോഷണം: മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിലായി


പിലാത്തറ:(www.payangadilive.in)
പാണപ്പുഴയിൽ ചന്ദനമരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. കാസർകോട് ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞിയെയാണ്(31) റേഞ്ച് ഓഫീസർ പി.രതീശൻ അറസ്റ്റ് ചെയ്തത്. പാണപ്പുഴ ആലിന്റെപാറ പ്രദേശത്ത് നിന്ന് കഴിഞ്ഞ ആഗസ്റ്റ് മാസം ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളിയായിരുന്നു മുഹമ്മദ് കുഞ്ഞി.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി.രാജീവൻ, വാച്ചർമാരായ എം.ഷാജി, സി പ്രദീപ്കുമാർ, ഡ്രൈവർ കെ.ജെ. പ്രദീപൻ എന്നിവരും മുഹമ്മദ് കുഞ്ഞിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .കണ്ണൂർ,കാസർകോട് ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് കുഞ്ഞി. പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക