പയ്യന്നൂർ:(www.payangadilive.in) വാഹനത്തിൽ കൊണ്ടുവന്ന് പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ അനധികൃത മത്സ്യ വില്പന നിരോധിച്ചു കൊണ്ട് പയ്യന്നൂർ നഗരസഭാ അധികൃതർ ഉത്തരവിറക്കി പോലീസിന് കൈമാറി. പരിസരത്തെ അനധികൃതമത്സ്യ വിൽപന തടയുന്നതിൻ്റെ ഭാഗമായി പോലീസ് നിരീക്ഷണം ശക്തമാക്കുകയും നഗരസഭ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.