Kannur
HomeNews

പരിയാരത്ത് വീടുകൾ കുത്തിതുറന്ന് കവർച്ച ; മുഖ്യ പ്രതികൾ വലയിൽ, പ്രാദേശിക ബന്ധം കണ്ടെത്തി

23 Nov 20232 മിനിറ്റ് വായന
പരിയാരത്ത് വീടുകൾ കുത്തിതുറന്ന് കവർച്ച ; മുഖ്യ പ്രതികൾ വലയിൽ, പ്രാദേശിക ബന്ധം കണ്ടെത്തി
പരിയാരം:(www.payangadilive.in) സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിതുറന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന കവർച്ച സംഘത്തിലെ ഒളിവിൽ കഴിയുന്ന മുഖ്യ പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വലയിൽ.അന്തർ സംസ്ഥാന കവർച്ച സംഘത്തിൻ്റെ തലവൻ തമിഴ്നാട് നാമക്കൽ സ്വദേശി സൊള്ളൻ സുരേഷ് (30), കൂട്ടാളി തിരുനെൽവേലി സ്വദേശി ശിവലിംഗം (29) എന്നിവരാണ് അന്വേഷണ സംഘത്തിൻ്റെ വലയിലായത്. പകൽ സമയത്ത് വീടുകൾ നിരീക്ഷിച്ച്ഇവർക്ക് കവർച്ചക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന തമിഴ് നാടോടി സംഘത്തെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘത്തലവനായ സൊള്ളൻ സുരേഷിനെ പിടികൂടുന്നതോടെ തൊണ്ടിമുതലുകൾ കണ്ടെത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. തമിഴ്നാട്ടിലെത്തി പ്രതികളുമായി നേരിട്ട് ബന്ധം പുലർത്തിയ ചിലരെ കഴിഞ്ഞ ദിവസം പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു.ഇവരിൽ നിന്നാണ് പ്രതികൾ ഒളിവിൽ കഴിയുന്ന താവളത്തെ കുറിച്ച് പോലീസ് സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചത്.മൊബൈൽ കോൾ ഉപയോഗിക്കാതെ വാട് സ്അപ്പ് കോൾ മോഡ് വഴിയാണ് സംഘം ആശയ വിനിമയം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ പരിയാരം സ്റ്റേഷൻ പരിധിയിലും മറ്റിടങ്ങളിലും നടന്ന പല കവർച്ചകൾക്കും തുമ്പുണ്ടാക്കാൻ കഴിയുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിലപാട്.ദിവസങ്ങൾക്ക് മുമ്പ്
ആന്ധ്രപ്രദേശിൽ 90 കിലോ കഞ്ചാവുമായി പിടികൂടിയ കൂട്ടുപ്രതികളായ രഘു, ജെറാൾഡ് എന്നിവരെ ആന്ധ്രപ്രദേശ് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വാങ്ങാൻ എത്തിയവർ കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങൾ വിൽപന നടത്തി കിട്ടിയ പണവുമായാണ് എത്തിയതെന്ന വിവരം ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ണൂർ പരിയാരത്തെ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ വിവരം ആന്ധ്ര പോലീസിന് ലഭിച്ചത്.തുടർന്ന് കണ്ണൂർ പോലീസിന് വിവരം കൈമാറുകയായിരുന്നു.വിവരം ലഭിച്ചതിനെ തുടർന്ന്പരിയാരത്തെ കവർച്ച അന്വേഷിക്കുന്ന ജില്ലാ റൂറൽ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി കൂട്ടുപ്രതിയായ കോയമ്പത്തൂർ സോളൂരിൽ വെച്ച് സഞ്ജീവ് കുമാറിനെ (27) പിടികൂടുകയായിരുന്നു കേസിൽ മൂന്നു പേരും റിമാൻ്റിൽ കഴിയുകയാണ്.
സപ്തംബര്‍ 29 ന് പളുങ്ക് ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീടിന്റെ ജനല്‍ ഗ്രില്‍സുകള്‍ തകര്‍ത്ത് അകത്തുകയറിയ പ്രതികള്‍ 25 പവനും 18,000 രൂപയുമാണ് കവര്‍ന്നത്. ഒക്ടോബര്‍ 19-നാണ് ഡോ. ഷക്കീര്‍ അലിയുടെ വീട്ടില്‍ ഭാര്യയുടെ മാതൃസഹോദരിയെ കെട്ടിയിട്ട് 10 പവനും 10,000 രൂപയും മൊബൈൽ ഫോണുകളും കവര്‍ന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക