Kannur
HomeNews

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

6 Dec 20231 മിനിറ്റ് വായന
പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും


പറശ്ശിനിക്കടവ്:- മുത്തപ്പൻ മടപ്പുരയിലെ പുത്തരി തിരുവപ്പന മഹോത്സവം ബുധനാഴ്ച സമാപിക്കും.

നാല് ദിവസമായി ആയിരക്കണക്കിന് തീർഥാടകരാണ് എത്തിയത്. ബുധനാഴ്ച രാവിലെ തിരുവപ്പന ഉണ്ടായിരിക്കില്ല. കലശാട്ടവും തുടർന്ന് കൊടിയിറക്കവും നടക്കും.

മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി കഥകളി അരങ്ങേറി. ബുധനാഴ്ച രാത്രിയും കഥകളി ഉണ്ടാകും. തിരുവപ്പന ഉത്സവത്തിന് ശേഷം മുത്തപ്പൻ സന്നിധിയിൽ. പതിവ് ചടങ്ങുകൾ നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക