Kannur
ഏഴിലോട് തോപ്പിൽ ഭാസി നാടകോത്സവം തുടങ്ങി..
19 Nov 20231 മിനിറ്റ് വായന
പിലാത്തറ (www.payangadilive.in) : ഏഴിലോട് നവശക്തി തിയറ്റേഴ്സിന്റെ നാലാമത് തോപ്പിൽ ഭാസി നാടകോത്സവം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
കെ. ബ്രിജേഷ് കുമാർ, ടി. പദ്മനാഭൻ, ടി.വി. അജിത, യു. രാമചന്ദ്രൻ, കെ.പി. അസീസ്, കെ. നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം അക്ഷരയുടെ ഇടം നാടകം അരങ്ങേറി. ഞായറാഴ്ച രാത്രി ഏഴിന് തിരുവനന്തപുരം അജന്തയുടെ മൊഴി, 20-ന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക, 21-ന് കൊല്ലം ആവിഷ്കാരയുടെ സാധാരണക്കാരൻ, 22-ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്നീ നാടകങ്ങളും അരങ്ങിലെത്തും. 23-ന് വൈകീട്ട് ഏഴിനുള്ള സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. നാടകസംവിധായകൻ രാജീവൻ മമ്മിളി മുഖ്യാതിഥിയാകും. തുടർന്ന് നാടൻ കലാവിരുന്ന്.





