Kannur
മേഘ കൺസ്ട്രക്ഷൻ കമ്പനി ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച്
3 Nov 20231 മിനിറ്റ് വായന
ടി.വി. കുഞ്ഞിക്കണ്ണൻ, കെ.വി മുരളീകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ഷിജു, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, സി.പി.എം മാടായി ഏരിയാ സെക്രട്ടറി കെ. പത്മനാഭൻ എന്നിവർ ബഹുജന മാർച്ചിന് നേതൃത്വം നൽകി. ഇന്ന് മുതൽ അനിശ്ചിതകാല ഉപരോധസമരവും ആരംഭിക്കും. സി.പി.എം മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.





