Kerala
ടി.വി ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാം? ഫെയ്സ്ബുക്ക് കുറിപ്പുമായി കെഎസ്ഇബി
28 Mar 20241 മിനിറ്റ് വായന
ഇപ്പോഴിതാ ടി.വി ഉപയോഗിക്കുമ്പോള്‍ വൈദ്യുതി എങ്ങനെ ലാഭിക്കാമെന്ന അറിയിപ്പുമായി കെഎസ്ഇബി വീണ്ടും എത്തിയിരിക്കുകയാണ്.
കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോളറില്‍ ഓഫ് ചെയ്ത് എഴുന്നേറ്റു പോകുന്നവരാണ് നമ്മളിലധികവും. റിമോട്ടില്‍ ഓഫ് ചെയ്താലും ടിവി ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിച്ചു കൊണ്ടിരിക്കും. വൈദ്യുതി പാഴാവുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം.





