Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

17 Nov 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെക്ഷന്‍ പരിധിയില്‍ മുട്ടം, കക്കാടപ്പുറം, സുനാമി കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 18 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ എളയാവൂര്‍ ടെമ്പിള്‍ ട്രാന്‍സ്ഫോര്‍മറില്‍ നവംബര്‍ 18 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയും തട്ടുപറമ്പ് ട്രാന്‍സ്ഫോര്‍മറിന്റെ മാതൃഭൂമി സ്റ്റോപ്പ് ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരവുംകൈ ട്രാൻസ്ഫമർ പരിധിയിൽ നവംബർ 18 ശനിയാഴ്ച രാവിലെ എട്ട് മുതൽ പകൽ പതിനൊന്ന് മണിവരെയും കച്ചേരി പറമ്പ് ട്രാൻസ്‌ഫോമർ പരിധിയിൽ പകൽ പതിനൊന്ന് മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്‍ട്രല്‍ സ്‌കൂള്‍, സി ടി സ്‌കാന്‍, മോര്‍ച്ചറി ട്രാന്‍സ്ഫോര്‍മാര്‍ പരിധിയില്‍ രാവിലെ എട്ടുമുതല്‍ 10 വരെയും ഹോസ്പിറ്റല്‍, ഹോസ്പിറ്റല്‍ സോളാര്‍, എച്ച് ടി കാത് ലാബ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പതു മുതല്‍ 11.30 വരെയും കോട്ട, കോട്ട ലൈറ്റ് ആന്‍ഡ് സൗണ്ട്, സെഡ് പ്ലസ്, എംകെ, സതേണ്‍, വെസ്റ്റേണ്‍, സംസം, സിപ്‌ക്കോസ്, മലബാര്‍ സീ വില്ലോ, ഐഡിയ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 12 മുതല്‍ 2.30വരെയും മോഡേണ്‍, മൊയ്തീന്‍പ്പള്ളി, ഹാര്‍ബര്‍, അറക്കല്‍, ഖിദ്ദ്മ, അഞ്ചുകണ്ടിക്കുന്ന്, അഞ്ചുകണ്ടി റൈസ് മില്‍, അഞ്ചുകണ്ടി, ഹെറിറ്റേജ് ഹോംസ്, വെസ്റ്റ് ബേ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 1.30 മുതല്‍ 2.30 വരെയും നവംബര്‍ 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക