Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

13 Nov 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ തങ്ങൾ പള്ളി, വായനശാല എന്നീ ട്രാന്സ്ഫോർമർ പരിധിയിൽ നവംബർ 14 ചൊവ്വ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ കിണവക്കൽ, കിണവക്കൽമെട്ട, മംഗലോട്ടുംചാൽ എന്നീ ട്രാൻസ്ഫോർ പരിധികളിൽ നവംബർ 14 ചൊവ്വ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെക്കന്മാര്‍ക്കണ്ടി, മസ്‌ക്കോട്ട്, ഗോവിന്ദന്‍ പീടിക, കച്ചേരിപ്പാറ, വന്‍കുളത്തുവയല്‍, പണ്ടാരത്തും കണ്ടി, പുന്നക്കപ്പാറ, അക്ലിയത്ത്, കൊട്ടാരത്തുംപാറ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 14 ചൊവ്വ രാവിലെ 7.30 മുതല്‍ 11 മണി വരെയും ടൈഗര്‍മുക്ക്, അഞ്ചു ഫാബ്രിക്സ്, തെരു, മാര്‍വ ടവര്‍, ഹില്‍ ടോപ്, പി വി എന്‍, ഓലടത്താഴ, ഇ എസ് ഐ, ഉപ്പായിച്ചാല്‍, ചക്കി പീടിക, നാഷണല്‍ പ്ലൈവുഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 11 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തൃക്കടാരിപൊയില്‍, കൂവക്കര, ചിത്രവട്ടം, നീട്ടാറമ്പ, കാവിന്മൂല , മാലൂര്‍ ഹൈ സ്‌കൂള്‍, മാലൂര്‍ വയല്‍, ശിവപുരം മൈക്രോ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 14 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക