പയ്യന്നൂർ:(www.payangadilive.in) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ്. പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു.രാമന്തളി കക്കംപാറ സ്വദേശി മാട്ടൂക്കാരൻ വൈശാഖിനെ (30)യാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസ് അറസ്റ്റു ചെയ്തത്.പതിനാറോളം കേസിൽ പ്രതിയായ ഇയാൾക്കെതിരെ പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ കാപ്പ നിയമം ചുമത്തിയത്. പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.