Kannur
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവിനെതിരെ കേസ്
30 Nov 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം ( payangadi live) : വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം യുവതിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിനെതിരെ പരാതിയിൽ ബലാൽസംഗത്തിന് വളപട്ടണം പോലീസ് കേസെടുത്തു. തളിപ്പറമ്പ് മാവിച്ചേരി സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് തളിപ്പറമ്പ് കീഴാറ്റൂരിലെ സഫീറിനെ (24) തിരെ വളപട്ടണം പോലീസ് കേസെടുത്തത്.2021 ഫെബ്രവരി മൂന്നു മുതൽ ഇക്കഴിഞ്ഞ ആഗസ്ത് മാസം വരെയുള്ള കാലയളവിലാണ് ചിറക്കൽ പുതിയ തെരുവിലെ സ്വകാര്യ റസിഡൻസിയിലെത്തിച്ച് പലതവണ യുവതിയെ പീഡിപ്പിച്ചത്.വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്നീട് യുവാവ് പിൻമാറിയതോടെയാണ് യുവതി പരാതിയുമായി വളപട്ടണം പോലീസിലെത്തിയത്.പരാതി പരിശോധിച്ച പോലീസ് സംഭവം നടന്നത് സ്റ്റേഷൻ പരിധിയിലായതിനാൽ കേസെടുത്ത് അന്വേഷണം തുടങ്ങി.





