Kannur
HomeNews

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

28 Nov 20232 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ


പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം

2023 ഒക്ടോബർ 15 ന് നടന്ന കണ്ണൂർ സർവകലാശാലയുടെ 2023 24 വർഷത്തെ വിവിധ വിഷയങ്ങളുടെ പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഇൻറർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ ബി എസ് സി ഫുഡ് ടെക്നോളജി (റഗുലര്‍), നവംബര്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023 ഡിസംബര്‍ 05 ന് വയനാട് ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടക്കും ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

ഹാൾടിക്കറ്റ്

06.12.2023 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി എ, ബി ബി എ, ബി.കോം ബിരുദം (പ്രൈവറ്റ് റജിസ്‌ട്രേഷൻ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽകൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

പുനർമൂല്യ നിർണ്ണയ ഫലം

ഒന്നാം സെമസ്റ്റർ കെമിസ്ട്രി , മാത്‍സ് ,സുവോളജി (ന്യൂ ജനറേഷൻ പ്രോഗ്രാമുകൾ), ഒക്ടോബർ 2022 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 06.12.2023 മുതൽ 12.12.2023 വരെയും പിഴയോടുകൂടി 14.12.2023 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ 2023 ) പരീക്ഷകൾക്ക് പിഴയില്ലാതെ 06.12.2023 മുതൽ 12.12.2023 വരെയും പിഴയോടുകൂടി 14.12.2023 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക