Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ എച്ച്‌ഐവി രോഗികള്‍ കൂടിയതായി ആരോഗ്യ വകുപ്പ്

30 Nov 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ എച്ച്‌ഐവി രോഗികള്‍ കൂടിയതായി ആരോഗ്യ വകുപ്പ്

ജില്ലയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം വര്‍ദ്ദിച്ചതായി ജില്ലാ ടിബി ആൻഡ് എയ്ഡ് സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ:രെജ്ന ശ്രീധരൻ കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം 52 പേരുണ്ടായിരുന്നത് 62 ആയി കൂടി.ഇതില്‍ 2 കുട്ടികളും ഒരു ഗര്‍ഭിണിയും ഒരു ട്രാൻസ്ജണ്ടറും ഉള്‍പ്പെടുന്നുണ്ട്.ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോ: രജിത്ത് ശ്രീധരൻ പറഞ്ഞു.

ഡിസംബര്‍ 1ന് കാലത്ത് 10- 30 ന് പള്ളിക്കുന്ന് വനിതാ കോളേജില്‍ പൊതുസമ്മേളനം കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ ഡിസംബര്‍ 2 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, റെഡ് റിബണ്‍ ക്യാമ്ബയിൻ, ദീപം തെളിക്കല്‍, ടെസ്റ്റിംഗ് ക്യാമ്ബുകള്‍ എന്നിവ നടക്കും. ജില്ലാ ആര്‍ സി എച്ച്‌ ഓഫീര്‍ ഡോ.ജി അശ്വിനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക