Kannur
HomeNews

അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക്‌സോട്ടിക്, ഫാത്തിമാസ് ബസ് ജീവനക്കാർ

26 Nov 20231 മിനിറ്റ് വായന
അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക്‌സോട്ടിക്, ഫാത്തിമാസ് ബസ് ജീവനക്കാർ
പരിയാരം:(www.payangadilive.in) അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി എക്‌സോട്ടിക്, ഫാത്തിമാസ് ബസ്സുകളിലെ ജീവനക്കാർ.ഇന്നലെ രാവിലെ പത്ത് മണിയോടെ പരിയാരം ഏമ്പേറ്റ് നിലമ്മല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവനക്കാർ കണ്ടത് റോഡിൽ വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ മണ്ടൂർ ചുമട് താങ്ങി സ്വദേശി പദ്മനാഭനെ (65) ആയിരുന്നു. ആ സമയം തന്നെ അവിടെയുണ്ടായിരുന്ന കാർയാത്രക്കാരോടും, മറ്റ് വാഹനങ്ങളോടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൾ ആവശ്യപ്പെട്ടപ്പോൾ ആരും അതിന് തയ്യാറായില്ല അപ്പോൾ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് അവിടെ എത്തുകയും അതിൽ അപകടത്തിൽ പെട്ട ബൈക്ക് യാത്രികനെയും കയറ്റി എക്സോട്ടിക്കിലെ കണ്ടക്ടർ ഷിൻ്റോ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെത്തിച്ച് ഉടൻ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.റോഡപകടങ്ങൾ കാണുമ്പോൾ കാണാത്ത രീതിയിൽ കടന്ന് പോകുന്ന വാഹനങ്ങൾക്ക് പഠിക്കാൻ ഒരു മാതൃകയാകുകയാണ് എക്സോട്ടിക്ക്, ഫാത്തിമാസ് ബസിലെ ജീവനക്കാർ.ഷിൻ്റോയോടൊപ്പം എക്സോട്ടിക് ബസ് ഡ്രൈവർ അനൂപ്, ക്ലീനർ സുധീഷ്, ഫാത്തിമാസ് ഡ്രെവർ ലിപിൻ, കണ്ടക്ടർ ജിജിഷ്, നിധിൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് കൂടെയുണ്ടാരിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ജീവനക്കാരും, യാത്രക്കാരും, ജനങ്ങളും അഭിനന്ദിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക