Kerala
വനിതകള്‍ക്ക് ഡ്രോൺ പരിശീലനവുമായി കുടുംബശ്രീ
13 May 20241 മിനിറ്റ് വായന
അൻപത് സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ. മികച്ച തൊഴിലും വരുമാന വർധനയും ലഭ്യമാക്കുന്ന സ്മാർട്ട് അഗ്രികൾച്ചർ എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ് കർഷകർക്ക് നൽകുന്നത്. ഡ്രോണിന്റെ ഘടന, സാങ്കേതിക വശങ്ങൾ, പ്രവർത്തന നിർദേശങ്ങൾ എന്നിവയാണ് ആദ്യദിന പരിശീലനത്തിൽ.
സ്മാർട്ട് ഫാമിങ്, അഗ്രി ഡ്രോൺ ഹാർഡ്‌വെയർ, മെയിന്റനൻസ് & സർവീസിങ്, ഡ്രോൺ സിമുലേറ്റർ, ഹാൻഡ്സ് ഓൺ അഗ്രി ഡ്രോൺ ഫ്ളയിങ്, ട്രയൽ ഡ്രോൺ ഫ്ളയിങ് എന്നിവയിൽ ഫീൽഡ് തല പരിശീലനവും നൽകും. കുടുംബശ്രീയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും ചേർന്ന് നാല്` ദിവസത്തെ പരിശീലനമാണ് നൽകുന്നത്.





