Kannur
HomeNews

സ്റ്റോപ്പ്‌ വാർ, സേവ് ചിൽഡ്രൻസ്...

14 Nov 20231 മിനിറ്റ് വായന
സ്റ്റോപ്പ്‌ വാർ, സേവ് ചിൽഡ്രൻസ്...


കണ്ണൂർ :(www.payangadilive.in) നവംബർ 14 ചിൽഡ്രൻസ് ഡേ യോട് അനുബന്ധിച്ച് "കുരുന്നിനൊരു വിരുന്ന്" എന്ന ശീർഷക കേന്ദ്രീകൃതമായി യുവഎഴുത്ത് കൂട്ടായ്മയായ ടീം ഡബ്ല്യൂ ടൂ കണ്ണൂർ ജില്ല ഭാരവാഹികൾ ,യുദ്ധക്കെടുതിയിൽ പൊലിഞ്ഞു പോകുന്ന പിഞ്ചുജീവനുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പൊള്ളയിൽ അംഗൻവാടി വിദ്യാർഥികളെ അണിനിരത്തി...
യുദ്ധം പരിഹാരമല്ലെന്നും, അത് വഴി പിഞ്ചുമക്കളെ ക്രൂരമായി കൊലചെയ്യുന്നത് നിർത്തലാക്കണമെന്നുള്ള ആശയം പ്രസ്തുത ദിനത്തിൽ കൈമാറി...


കൂടാതെ, പുസ്തകവും മറ്റ് പഠനസാമഗ്രികളും വിതരണം ചെയ്തു. "രണ്ട് വർഷക്കാല അധ്യാപനജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു ഇതെന്ന് " അംഗൻവാടി അധ്യാപിക ആനിടീച്ചർ കൂട്ടി ചേർത്തു. ശമ്മാസ് വി, ഹാഷിഖ് മൊയ്‌ദീൻ, നൂറു, ഫർസാന, ഷിഫാന, ഹസീന തുടങ്ങിവരും പരിപാടിയിൽ പങ്കെടുത്തു...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക