Kannur
HomeNews

ആശുപത്രിയിൽ കയ്യാങ്കളി രണ്ടു പേർക്കെതിരെ കേസ്

21 Nov 20231 മിനിറ്റ് വായന
ആശുപത്രിയിൽ കയ്യാങ്കളി രണ്ടു പേർക്കെതിരെ കേസ്


കണ്ണൂർ:(www.payangadilive.in)
രോഗിയുമായി ആശുപത്രിയിലെത്തിയ രണ്ടംഗ സംഘം മതിയായ ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് ആശുപത്രി പി.ആർ.ഒ.യെ കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയതു.പരാതിയിൽരണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ പി.ആർ.ഒ.സനൂപിന്റെ പരാതിയിലാണ് മണികണ്ഠ‌ൻ, അക്ഷയ് എന്നിവർക്കെതിരെ കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയായിരുന്നു സംഭവം. രോഗിയുമായി എത്തിയ ഇരുവരും ബഹളം വെക്കുന്നത് കണ്ട് സ്ഥലത്തെത്തിയ പരാതിക്കാരനെ കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക