Kannur
HomeNews

ഗാർഹീക പീഡനം മൂന്നു പേർക്കെതിരെ കേസ്

22 Nov 20231 മിനിറ്റ് വായന
ഗാർഹീക പീഡനം മൂന്നു പേർക്കെതിരെ കേസ്


കണ്ണൂർ:(www.payangadilive.in)
വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. തളാപ്പ് സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് ഭർത്താവ് കാടാച്ചിറയിലെ പി വി ഷമീം, ബന്ധുക്കളായ മുഹമ്മദ്, സൈനബ എന്നിവർക്കെതിരെ കേസെടുത്തത്.2017 ജനുവരി എട്ട് മുതൽ കഴിഞ്ഞ വർഷം സപ്തംബർ 30 വരെയുള്ള കാലയളവിൽ കാടാച്ചിറയിലെ ഭർതൃഗൃഹത്തിൽ വെച്ചും തളാപ്പിലെ വാടക വീട്ടിൽ വെച്ചും കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ടൗൺ പോലീസ്കേസെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക