Kannur
കുഞ്ഞിമംഗലത്തെ മത്സ്യബന്ധന കെട്ടില്‍ അക്രമം: ആറുപേര്‍ക്കെതിരെ കേസ്
18 Nov 20231 മിനിറ്റ് വായന
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് കുഞ്ഞിമംഗലം പേരാപ്പുഴ- പുല്ലങ്കോട് അണക്കെട്ടിന്റെ ക്രോസ് ബാര്‍ തകര്‍ത്ത് അക്രമം നടന്നത്. ക്രോസ് ബാറും നിരീക്ഷണ ക്യാമറയും അടിച്ചു തകര്‍ത്ത സംഘം മുറിയും അവിടെ സൂക്ഷിച്ചിരുന്ന ഇന്‍വര്‍ട്ടര്‍, ത്രാസ്, എന്നിവയും തകര്‍ത്തശേഷം പണവും സാധന സാമഗ്രികളും കടത്തികൊണ്ടു പോയെന്നാണ് പരാതി. മത്സ്യം വിറ്റ വകയില്‍ ലഭിച്ച 43,500 രൂപയും എട്ട് വലകള്‍, ഞണ്ടു പിടിക്കുന്ന 26 കൊമ്മകള്‍, ഫ്രെയിമുകള്‍,മീന്‍ പിടിക്കുന്ന സ്റ്റിക്കുകള്‍, തോണിയിലെ രണ്ട് തുഴകള്‍ എന്നിവയാണ് കടത്തികൊണ്ടു പോയത്.നിരീക്ഷണ ക്യാമറയും കടത്തികൊണ്ടു പോയിരുന്നു. മുറിയില്‍ സൂക്ഷിച്ച ഫര്‍ണിച്ചറുകളും സാധനങ്ങളും തല്ലിതകര്‍ത്ത് പുറത്തേക്ക് വാരി വലിച്ചെറിഞ്ഞ നിലയിലാണ്. വാതില്‍ തകര്‍ത്താണ് സംഘം അകത്ത് കയറിയത്. പയ്യന്നൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് കേസ്.





