Kannur
HomeNews

മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പല്ല് അടിച്ച് കൊഴിച്ചു

7 Nov 20231 മിനിറ്റ് വായന
മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പല്ല് അടിച്ച് കൊഴിച്ചു


കണ്ണൂർ:(www.payangadilive.in)
ഓഡിറ്റോറിയത്തിൽവിവാഹ ചടങ്ങിനെത്തിയ യുവാവ് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ ബന്ധുവായ ഗൃഹനാഥൻ്റെ പല്ല് അടിച്ചു കൊഴിച്ചു. ഇക്കഴിഞ്ഞ 4 ന് രാത്രി 8.30 മണിക്ക് പള്ളിക്കുന്ന് അച്യുത ഓഡിറ്റോറിയത്തിലാണ് സംഭവം. മദ്യപിക്കുന്നത് ചോദ്യം ചെയ്ത ചാലാട് മണൽ സ്വദേശി എം. പി.വിനായകന് (56) ആണ് മർദ്ദനമേറ്റത്. മുഖത്ത്അടിയേറ്റതിനെ തുടർന്ന് ഇയാളുടെ രണ്ട് പല്ലുകൾ കൊഴിഞ്ഞുപോയി.പരാതിയിൽ ബന്ധു അഴീക്കോട് സൗത്തിലെ ഇ.കെ.പ്രവീഷിനെ (47) തിരെ ടൗൺ പോലീസ് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക