Kannur
HomeNews

നിർത്തിയിട്ട ഓട്ടോ കുത്തിക്കീറി നശിപ്പിച്ചു

8 Nov 20231 മിനിറ്റ് വായന
നിർത്തിയിട്ട ഓട്ടോ കുത്തിക്കീറി നശിപ്പിച്ചു


പയ്യന്നൂര്‍:(www.payangadilive.in)
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇരുട്ടിൻ്റെ മറവിൽകുത്തി കീറി നശിപ്പിച്ചു. പയ്യന്നൂർ
കൊറ്റി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷാഹുൽ ഹമീദിൻ്റെ ഓട്ടോയാണ് കുത്തി കീറി നശിപ്പിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം. ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു.
ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം കണ്ടത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം യാത്രക്കിടെ രാമന്തളി സ്വദേശിയായ യുവാവിൻ്റെ ബൈക്കുമായി ഓട്ടോറിക്ഷ ഉരസിയതിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പയ്യന്നൂർ പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തി പരിശോധിച്ച പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക