Kannur
HomeNews

ജീവനക്കാരനെ വധിക്കാൻ ശ്രമം ; പെട്രോൾ പമ്പ് ഉടമക്കെതിരെ കേസ്

8 Nov 20231 മിനിറ്റ് വായന
ജീവനക്കാരനെ വധിക്കാൻ ശ്രമം ; പെട്രോൾ പമ്പ് ഉടമക്കെതിരെ കേസ്


കണ്ണൂർ:(www.payangadilive.in)
പെട്രോൾ പമ്പിലെപങ്കാളിത്ത ഓഹരി ലാഭത്തെ ചൊല്ലി വാക്ക് തർക്കത്തിനിടെ ജീവനക്കാരനായ ചെറുപുഴ സ്വദേശിയുടെ തലക്ക് കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. പൊടിക്കുണ്ടിൽ ഇന്ദിരാ ഹൗസിൽ താമസിക്കുന്നചെറുപുഴ ജോസ് ഗിരി സ്വദേശി ചിറ്റടിച്ചാൽ ഹൗസിൽ വിജയനെ (58)യാണ് തലക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്.സാരമായി പരിക്കേറ്റ ഇയാളെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതിയിൽ പെട്രോൾ പമ്പ് ഉടമ രാജീവനെതിരെ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തു. കാൾടെക്സിന് സമീപത്തെ അശോക പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. പെട്രോൾ പമ്പിലെ ഓഹരി ലാഭത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്ക്അ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ രാജീവനും ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക