Kannur
HomeNews

കണ്ണൂർ – ബംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി

16 Nov 20231 മിനിറ്റ് വായന
കണ്ണൂർ – ബംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി


മട്ടന്നൂർ:(www.payangadilive.in) കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് തുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.40ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തി. തിരികെ 4.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 5.50ന് ബംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്.ഇൻഡിഗോ കണ്ണൂർ – ബംഗളൂരു സെക്ടറിൽ ദിവസേന രണ്ടു സർവീസുകൾ നടത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഏറ്റവുമധികം യാത്രക്കാരുള്ളത് ബംഗളൂരുവിലേക്കാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക