Kannur
HomeNews

ജില്ലാ ശാസ്ത്രോത്സവം 17, 18 തീയതികളിൽ തളിപ്പറമ്പിൽ...

16 Nov 20231 മിനിറ്റ് വായന
ജില്ലാ ശാസ്ത്രോത്സവം 17, 18 തീയതികളിൽ തളിപ്പറമ്പിൽ...

തളിപ്പറമ്പ് (Payangadi Live): കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 17, 18 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് മേള, ഐ. ടി. മേള, വൊക്കേഷണൽ എക്സ്പോ എന്നിവ നടക്കും. സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രമേള, സർ സയ്യിദ് ഹയർ സെക്കൻഡറിയിൽ സാമൂഹ്യ ശാസ്ത്രമേള, ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തിപരിചയമേളയും നടക്കും.

15 ഉപജില്ലകളിൽനിന്ന് 3500-ഓളം പ്രതിഭകളാണ് മറ്റുരയ്ക്കുന്നത്. ശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്നായി 500-ഓളം വിദ്യാർഥികളുണ്ടാകും. യു.പി., എച്ച്.എസ്.ആൻഡ്‌ എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ അധ്യാപകർക്ക് പ്രോജക്ട്‌, ടീച്ചിങ് എയ്ഡ് എന്നീ ഇനങ്ങളിലും മത്സരവുമുണ്ടാകും. ഗണിതശാസ്ത്രമേളയ്ക്ക് 17-ന് (ഹൈസ്കൂൾ വിഭാഗം) 14 ഇനങ്ങളിൽ 420 പേർ മത്സരിക്കും. 18ന്‌ ഹയർ സെക്കൻഡറി വിഭാഗത്തിലും 14 ഇനങ്ങളിലായി 420 പേർ മത്സരിക്കാനുണ്ട്.

അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് മത്സരവും നടക്കും. പ്രവൃത്തിപരിചയ മേളയിൽ ഹൈസ്കൂൾ ആൻഡ് ഹയർ സെക്കൻഡറി വിഭങ്ങളിലായി 68 ഇനങ്ങളിൽ 2100-ഓളം വിദ്യാർഥികളാണുള്ളത്.

സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിഭാഗങ്ങളിൽ 12 ഇനങ്ങളിൽ 440 പേരുണ്ട്. ഐ.ടി. മേളയിൽ മൂത്തേടത്ത് ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറിനങ്ങളിലായി 420 വിദ്യാർഥികൾ പങ്കെടുക്കും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക