Kannur
HomeNews

പയ്യന്നൂർ ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം നവംബർ 16 മുതൽ 30 വരെ

14 Nov 20231 മിനിറ്റ് വായന
പയ്യന്നൂർ ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവം നവംബർ 16 മുതൽ 30 വരെ

പയ്യന്നൂർ:(www.payangadilive.in) ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം നവമ്പർ 16 മുതൽ 30 വരെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ട് കലാ സാംസ്കാരിക ആദ്ധ്യാത്മിക പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ ഭാഗമായി ചന്തസ്ഥലത്തേയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓലക്കൂട്ട കൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദിവസങ്ങളിൽ ക്ഷേത്ര സന്നിധിയിൽ വാദ്യ മേളം ഒരുക്കാൻ കേരളത്തിലെ പ്രമുഖ വാദ്യകലാകാരമാരായ കക്കാട് രാജപ്പൻ മാരാർ തൃശ്ശൂർ ശുകപുരം ദിലീപ് മട്ടന്നൂർ ശ്രീരാജ് മഡിയൻ രാധാകൃഷ്ണമാരാർ വാദ്യ രത്നം പെരുതടി മുരളീധര മാരാർ ( പഞ്ചാരി മേളം ) തൃശ്ശൂർപ്പൂരം ഇലഞ്ഞിത്തറ മേളം ഫെയിം പെരുവനം സതീശൻ മാരാർ ( പാണ്ടിമേളം) കരിയന്നൂർ നാരായണൻ നമ്പൂതിരി ( മേജർ സെറ്റ് പഞ്ചവാദ്യം ) എന്നിവർ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. നവമ്പർ 17 ന് വൈകുന്നേരം 6.30 ന് ക്ഷേത്രം കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ആരാധനാ മഹോത്സവത്തോടനുബന്ധിച്ചുള്ള കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിക്കും. ആരാധനാ മഹോത്സവ വേളയിൽ ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്ത ജനങ്ങൾക്ക് ക്ഷേത്ര സന്നിധിയിൽ ആഘോഷ കമ്മിറ്റി അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസമായ നവമ്പർ 30 ന് പ്രസാദ ഊട്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക