Kannur
14 കാരിയുടെ നഗ്നചിത്രങ്ങൾ എടുത്ത് പണവും സ്വർണവും ആവശ്യപ്പെട്ടു; യുവാവും സുഹൃത്തും അറസ്റ്റിൽ
13 Nov 20231 മിനിറ്റ് വായന
തൃച്ചംബരക്കാരൻ വീട്ടിൽ ആദിത്യൻ (18), പ്രായപൂർത്തിയാവാത്ത മറ്റൊരാൾ എന്നിവരെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യം മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഒരു പെൺകുട്ടിയെ പാട്ടിലാക്കി നഗ്ന ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തിയ പ്രതികൾ ഇത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണ ബ്രേസ്ലറ്റും ആവശ്യപ്പെടുകയായിരുന്നു.





