Kannur
HomeNews

വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്.

25 Oct 20231 മിനിറ്റ് വായന
വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്.


പയ്യന്നൂര്‍:(www.payangadilive.in)
സ്‌പെയിനിലേക്ക് വിസ വാഗ്ദാനം നൽകി മൂന്നുപേരില്‍നിന്നായി 18,26,771 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ തായിനേരിയിലെ വിബിന്‍ വിന്‍സ്റ്റണിൻ്റെ പരാതിയിലാണ് കണ്ടോത്തെ വിനായകൻ, ഇരിട്ടി ആനപ്പന്തിയിലെ സ്മിത ടി.ജോണ്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായാണ് പരാതിക്കാർ പ്രതികൾക്ക് പണം കൈമാറിയത്.
സ്‌പെയിനിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാരനായ വിബിൻ 8,81,598 രൂപയാണ് കൈമാറിയത്. കൂടാതെ സഹൃത്തുക്കളായ യദുകൃഷ്ണനില്‍നിന്നും 6,45,173 രൂപയും കെ.വി. മിഥുനില്‍നിന്നും മൂന്ന് ലക്ഷം രൂപയും ഉയർന്ന ജോലിക്കുള്ള വിസ നല്‍കാമെന്ന ഉറപ്പില്‍ വാങ്ങിയതായും പരാതിയില്‍ പറയുന്നു. പിന്നീട് വിസയോ കൊടുത്ത പണമോ പലവട്ടം ചോദിച്ചിട്ടും തിരിച്ച് നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക