Kannur
സർവകലാശാല ചെസ്സ് ടൂർണമെന്റ്; പയ്യന്നൂരും ബ്രണ്ണനും ചാമ്പ്യൻമാർ
9 Oct 20231 മിനിറ്റ് വായന
വ്യക്തിഗത വിഭാഗങ്ങളിൽ അശ്വിനി ബാലകൃഷ്ണൻ (പയ്യന്നൂർ കോളേജ്), വി.എസ്.സ്വാഹ (ഗവ.ബ്രണ്ണൻ കോളേജ് ), പി.അഭ (ഗവ:കോളേജ്, കാസർകോട്) എന്നിവർ വനിതാ വിഭാഗത്തിലും, ഹർഷൻ (നിർമലഗിരി കോളേജ്), അക്ഷയ് കെ.രാജ് (ബ്രണ്ണൻ കോളേജ് ), ബ്രഹ്മഹ (പയ്യന്നൂർ കോളേജ് ) എന്നിവർ പുരുഷ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മാനേജ്‌മെന്റ് ബോർഡ് ഡയറക്ടർ ടി.എ.നിസാർ, ട്രസ്റ്റി ടി.എ.റിയാസ്, അക്കാഡമിക് ഡയറക്ടർ വി.യു.യഹ്‌യ എന്നിവർ വിജയികൾക്കുള്ള സമ്മാനം നൽകി. ടൂർണമെന്റ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. എം. സി.രാജു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി.അബ്ബാസ് അധ്യക്ഷനായി. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ.ടി.സി.ജീന, ഡോ. ഫായിസ് അബ്ദുള്ള, ഡോ.എം.എസ്.ഗോവിന്ദൻ കുട്ടി,എം.ഉണ്ണികൃഷ്ണൻ,ഡോ.കെ.രജത്, അബ്ദുള്ള മുഹമ്മദ് എന്നിവർ സംസാരിച്ചു.





