Kannur
HomeNews

എട്ടിക്കുളം ഉള്ളാൾ തങ്ങൾ ഉറൂസ്‌ ഇന്ന് സമാപിക്കും

18 Oct 20231 മിനിറ്റ് വായന
എട്ടിക്കുളം ഉള്ളാൾ തങ്ങൾ ഉറൂസ്‌ ഇന്ന് സമാപിക്കും

എട്ടിക്കുളം (Payangadi Live): താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ 10 -ാമത് ഉറൂസിന് എട്ടിക്കുളം താജുൽ ഉലമ നഗരിയിൽ തുടക്കമായി. താജുൽ ഉലമ മഖ്ബറ സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാൾ ഖാസിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കുറാ നേതൃത്വം നൽകി. ഹാമിദ് ഇമ്പിച്ചി തങ്ങൾ അൽബുഖാരി പതാക ഉയർത്തി. കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ശാഫി ബാഅലവി തങ്ങളുടെ അധ്യക്ഷനായി. പൂക്കുഞ്ഞി തങ്ങൾ, ജുനൈദ് തങ്ങൾ മാട്ടൂൽ, ജാഫർ സ്വാദിഖ് തങ്ങൾ, ജുനൈദ് തങ്ങൾ കൊയിലാണ്ടി, അഷ്റഫ് തങ്ങൾ, ബിശറുൽ ഹാഫി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ റഷീദ് നരിക്കോട്, എസ്.പി നാസിം ഹാജി പെരുമ്പ തുടങ്ങിയവർ പങ്കെടുത്തു.

നൂറെ മദീന ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പി.കെ. അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷനായി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തി.

സമാപനദിവസമായ ബുധനാഴ്ച രാവിലെ പത്തിന് മദനി സംഗമം, 12-ന്‌ താജുൽ ഉലമ മൗലിദ് സദസ്, രണ്ടിന് നടക്കുന്ന രിഫാഈ റാത്തീബ്, നാലിന് ഖസീദത്തുൽ ബുർദ. വൈകീട്ട് അഞ്ചിന് നടക്കുന്ന സാസ്‌കാരിക സമ്മേളനം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. കർണാടക സ്പീക്കർ യു.ടി. ഖാദർ, മന്ത്രി ശമീർ അഹ്മദ്, റഹീം ഖാൻ, സലീം അഹ്മദ്, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ഡോ. സയ്യിദ് നാസർ ഹുസൈൻ എം.പി., എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം. വിജിൻ, അശോക് കുമാർ റൈ, എൻ.എ. ഹാരിസ് എന്നിവരും ഷാഫി സഅദി ബെംഗളൂരു, യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി തുടങ്ങിയവരും സംസാരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക