Kannur
HomeNews

വിഷംകഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

9 Oct 20231 മിനിറ്റ് വായന
വിഷംകഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു


പയ്യന്നൂര്‍:(www.payangadilive.in)
മനോവിഷമം കാരണംവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. പയ്യന്നൂർ കേളോത്തെ പൈതലേന്‍ ഹൗസില്‍ ബാബുവാണ്(56) മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാളെ വിഷംകഴിച്ച് അവശ നിലയില്‍ കേളോത്തെ വീട്ടില്‍ കാണപ്പെട്ടത്.തുടർന്ന്ബന്ധുക്കൾ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം.അഞ്ച് മാസം മുമ്പാണ് ഇയാളുടെ ഭാര്യ രോഗ ബാധയെ തുടർന്ന് മരണപ്പെട്ടത്. തുടര്‍ന്നുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക