Kannur
കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു
24 Oct 20231 മിനിറ്റ് വായന
കണ്ണൂർ :(www.payangadilive.in) ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ ചൊവ്വ ക്ഷേത്രക്കുളത്തിൽ ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. അണ്ടത്തോട് പാച്ചാൻ ഷമീമ ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൽ ജലീൽ(15) ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.





