പിലാത്തറ:(www.payangadilive.in) തലശേരി ധർമ്മടത്തെ നുരുമ്പിൽ ശ്രീനാരായണ ഗുരുമഠത്തിൽ സ്ഥാപിക്കാനുള്ള ശ്രീ നാരായണ ഗുരുവിൻ്റെപൂർണ്ണകായ ശില്പമൊരുങ്ങി. ശില്പിപിലാത്തറ പെരിയാട്ട് സ്വദേശി കമൽ ആണ് ശ്രീ നാരായണ ഗുരുവിൻ്റെ പൂർണ്ണകായ ശില്പം ഒരുക്കിയത്. ഒന്നര മാസത്തെ പരിശ്രമം കൊണ്ടാണ്
മൂന്നര അടി ഉയരമുള്ള ഫൈബർ ശില്പം തീർത്തത്. ശിൽപ നിർമ്മാണത്തിൽ കെ.വി.രമിത്ത്, കെ. പി .പ്രദീപ് എന്നിവരും സഹായികളായി ഉണ്ടായിരുന്നു.