Kannur
പഴയകാല കൈമുട്ടി പാട്ടുകാരി ആമിന നിര്യാതയായി
26 Oct 20231 മിനിറ്റ് വായന
ആമിന തൃക്കരിപ്പൂർ നിര്യാതയായി.
ഒരു കാലത്തു ആഘോഷ വേളകളിൽ
ആമിനാത്തയുടെയും സംഘത്തിന്റെയും പാട്ടുകളില്ലാത്ത വേദികളുണ്ടായിരുന്നില്ല.
സന്ദർഭോചിതമായി പാട്ടിന്റെ വരികൾ ഉണ്ടാക്കുന്നതിൽ അപാരമായ കഴിവുള്ളവരായിരുന്നു ആമിന,
പിന്നീട് മക്കളായ സുബൈദയും ഫാത്തിമയും ഈ മേഖലയിൽ ഉമ്മയുടെ പാത പിൻപറ്റി മാപ്പിള കലയിൽ മുന്നേറ്റം കുറിച്ചു ,സുബൈദ തൃക്കരിപ്പൂർ മേഗ്മാ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റും കൂടിയാണ്ഈ അടുത്ത കാലത്തു ആമിനാത്ത രോഗ ശയ്യയിലാവുകയുമായിരുന്നു. ആമിനയുടെ നിര്യാണത്തിൽ ഇശൽമാല ഉത്തര മേഖലാ കമ്മിറ്റി അനുശോചിച്ചു.





