Kannur
HomeNews

മോഷണം തമിഴ്നാട് സ്വദേശി പിടിയിൽ

30 Oct 20231 മിനിറ്റ് വായന
മോഷണം തമിഴ്നാട് സ്വദേശി പിടിയിൽ


പയ്യന്നൂർ:(www.payangadilive.in)
പട്ടാപ്പകൽ  ബിഎസ്.എൻ.എല്ലിൻ്റെ  ഗോഡൗണിൽ നിന്ന് സാധനങ്ങൾ കടത്തികൊണ്ടു പോയ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് കന്യാകുമാരി കൊട്ടാരം വില്ലേജ് സ്വദേശി ടി.ശിവകുമാറിനെ (38)യാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.ബി എസ് എൻ .എല്ലിൻ്റെ കേളോത്തെ സ്റ്റോർ റൂമിന് മുന്നിൽ പുറത്ത് വെച്ച ഇരുമ്പ് റാഡും ചെമ്പ് കമ്പി മറ്റ് സാധന സാമഗ്രികളും മോഷ്ടിച്ചു കടത്തികൊണ്ടു പോകുന്നതിനിടെ നാട്ടുകാർ പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം പോലീസ്അറസ്റ്റ് രേഖപ്പെടുത്തും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക