Kannur
HomeNews

അതിയടം ഇ എം എസ് വായനശാല സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

25 Oct 20231 മിനിറ്റ് വായന
അതിയടം ഇ എം എസ് വായനശാല സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

പരിയാരം:(www.payangadilive.in) ചെറുതാഴം പഞ്ചായത്ത് മുൻ പ്രസിഡണ്ടും, കമ്മ്യൂണിസ്റ്റ് - കർഷക - അധ്യാപക പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവുമായിരുന്ന 
ഇ നാരായണൻ മാസ്റ്ററുടെ സ്മരണാർത്ഥം അതിയടം ഇ എം എസ് മന്ദിരം വായനശാല സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

യു പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ പൊതു വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്വിസ്. നവമ്പർ 4 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാടായി സബ് ജില്ലയിലെ നെരുവമ്പ്രം യു പി സ്കൂളിൽ വെച്ചാണ് മത്സരം നടക്കുക. വിജയി കൾക്ക് ക്യാഷ് പ്രൈസും ടോഫിയും സമ്മാനിക്കുന്നതാണ്.
അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളുമായി ബന്ധപ്പെടുക.
9847741155
9446110003

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക