Kannur
നഗരത്തിലെ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം: പയ്യാമ്പലവും കണ്ണൂർ കോട്ടയും പരിധിക്ക് പുറത്ത്
5 Oct 20231 മിനിറ്റ് വായന
ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന പ്രധാന സ്ഥലങ്ങളെ ഒഴിവാക്കിയതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം നഗരപരിധി കഴിഞ്ഞ് യാത്രചെയ്യുമ്പോൾ നഗരപരിധിയിലെ ചാർജും തുടർന്നങ്ങോട്ട് യാത്രചെയ്യുന്ന ദൂരത്തിന്റെ പകുതി ചാർജുമാണ് നൽകേണ്ടത്.
എന്നാൽ ഓട്ടോക്കാർ ഈടാക്കുന്നത് അതുവരെ ഓടിയ ചാർജും അതിന്റെ പകുതി ചാർജും. ഉദാഹരണത്തിന്, റെയിൽവേ സ്റ്റേഷനിൽനിന്ന് പയ്യാമ്പലത്തേക്ക് പോകേണ്ടയാൾ മീറ്റർ അനുസരിച്ച് 30 രൂപയാണെങ്കിൽ, പയ്യാമ്പലം ഗേൾസ് സ്കൂൾ കഴിഞ്ഞാൽ 45 രൂപ ഈടാക്കും.
യഥാർഥത്തിൽ മീറ്റർ ചാർജിനൊപ്പം പയ്യാമ്പലം പാലത്തിൽനിന്ന് കൂടുതലായി ഓടിയതിന്റെ പകുതി ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂ.
പ്രീ പെയിഡ് ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിനായി കോർപ്പറേഷൻ, പോലീസ്, ആർ.ടി.ഒ. ഓട്ടോ തൊഴിലാളികളുടെ സംഘടനാ നേതാക്കൾ എന്നിവർ അടുത്തദിവസം യോഗം ചേർന്ന് നിരക്ക് നിശ്ചയിക്കും.





