Kannur
HomeNews

പ്രാദേശിക പത്താമുദയ അടിയന്തിരം..

27 Oct 20231 മിനിറ്റ് വായന
 പ്രാദേശിക പത്താമുദയ അടിയന്തിരം..
Photo Credit - Navaneeth Rajendran Photography 

പഴയങ്ങാടി പടമടക്കി തമ്പുരാട്ടി ക്ഷേത്രത്തിൽ പത്താമുദയം അടിയന്തിരം വെള്ളിയാഴ്ച രാവിലെമുതൽ വിവിധ പൂജകളും നടക്കും.

കുന്നരു പാറയിൽ തറവാട് വയനാട്ട് കുലവൻ ക്ഷേത്രത്തിലെ പത്താമുദയ അടിയന്തിരം വെള്ളിയാഴ്ച രാവിലെ മുതൽ നടക്കും. 

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ പത്താമുദയ അടിയന്തിരം വെള്ളിയാഴ്ച നടക്കും.

വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രത്തിലെ പത്താമുദയം ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും.

ചെങ്ങൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം (കുണ്ടത്തിൻ കാവ്) പത്താമദയവും പൊങ്കാല സമർപ്പണവും വെള്ളിയാഴ്ച നടക്കും.

പിലാത്തറ പിലാത്തറ ദേർമാൽ തറവാട് പത്താമുദയ അടിയന്തിരം 27-ന് നടക്കും.

മാതമംഗലം  പുനിയങ്കോട് മുരിക്കാൽ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തിൽ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും കൊട്ടിക്കലശവും 28-ന് രാവിലെ നടക്കും.

പയ്യന്നൂർ പാലങ്ങാട്ട് തറവാട്ടിലെ പത്താമുദയം ഉത്സവം വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ നടക്കും

പയ്യന്നൂർ  അറത്തിൽ മാത്രാടൻ തറവാട് കക്കരഭഗവതി ക്ഷേത്രം പത്താമുദയം അടിയന്തിരം വെള്ളിയാഴ്ച നടക്കും.

നരീക്കാംവള്ളി അറത്തിൽ മഹാവിഷ്ണു ക്ഷേത്രം (പുതിയ വീട്ടിൽ തറവാട് ) പത്താമുദയം അടിയന്തിരം വെള്ളിയാഴ്ച രാവിലെ നടക്കും.

ഏഴിലോട് ചട്ടിക്കാട്ട് കക്കരഭഗവതി ക്ഷേത്രത്തിലെ പത്താംമുദയം 27-ന് വൈകീട്ട് നാലിന് ക്ഷേത്രം തന്ത്രി ഇടമനവാദ്യാരില്ലത്ത് കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

കല്യാശ്ശേരി പരക്കോത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളീയാട്ടത്തിന് മുന്നോടിയായി വെള്ളിയാഴ്ച പത്താമുദയ ചടങ്ങുകളും വൈകീട്ട് 5.30-ന് തിരുവത്താഴ അരി അളവും 6.30ന് കളിയാട്ടത്തിന് അടയാളംകൊടുക്കൽ ചടങ്ങും നടക്കും. 28-ന് വൈകീട്ട് ആറിന് ദീപാരാധനയും രാത്രി ഏഴിന് തായമ്പകയും. എട്ടിന് വേട്ടക്കൊരുമകൻ തെയ്യവെള്ളാട്ടവും പത്തിന് അച്ഛൻദൈവം കൈക്കോളൻ തെയ്യങ്ങളുടെ പുറപ്പാടും. 11.30-ന് വേട്ടക്കൊരുമകൻ ദൈവത്തിന്റെ പുറപ്പാട്. 29, 30 തീയതികളിലും ഇതേ സമയങ്ങളിൽ തെയ്യങ്ങളുടെ പുറപ്പാടുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക