Kannur
വിസ വാഗ്ദാനം നൽകി യുവാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു The money was extorted by promising a visa
14 Oct 20231 മിനിറ്റ് വായന
മാടായി കാവിന് സമീപം താമസിക്കുന്ന സജിത്കുമാർ, ഇരിട്ടി സ്വദേശിനി സ്മിത എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പരിയാരം പോലീസ് കേസെടുത്തത്. സ്പെയിനിലെ ആശുപത്രിയിൽ സെക്യുരിറ്റി ജീവനക്കാരനായി ജോലി വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും 2020 മുതൽ ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും 4, 85,000 രൂപ കൈപ്പറ്റിയ ശേഷം പിന്നീട് വിസയോ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.ഇത്തരത്തിൽ ഇയാളുടെ സുഹൃത്തുക്കളായ രണ്ടു പേരിൽ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയിൽ പറയുന്നു.





