Kannur
HomeNews

ഫണ്ട്‌ തിരിമറി പ്രചാരണം അടിസ്ഥാനരഹിതം - മാർട്ടിൻ ജോർജ്

9 Oct 20231 മിനിറ്റ് വായന
ഫണ്ട്‌ തിരിമറി പ്രചാരണം അടിസ്ഥാനരഹിതം - മാർട്ടിൻ ജോർജ്


കണ്ണൂർ:(www.payangadilive.in)
കുഞ്ഞിമംഗലം 
എടനാട് മഹാത്മ മന്ദിരത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഫണ്ട് തിരിമറി 
നടന്നുവെന്ന വാർത്തയും  പരാതിയും അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്  മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ദേശീയ പാതയുടെ വികസനത്തിന്‌ കൈമാറുന്നതിനു വേണ്ടിയുള്ള രേഖകൾ ഹാജരാക്കുന്നതിനും നഷ്ടപരിഹാരത്തുക കൈപ്പറ്റുന്നതിനും മണ്ഡലം പ്രസിഡൻറ് കെ വിജയനെയും വൈസ് പ്രസിഡൻറ് സി പി ജയരാജനെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു.

പ്രസ്തുത വസ്തുവിന്റെ പുനർനിർമ്മാനം നടത്തുന്നതിന് 2020 ജൂൺ 14 ന്  നടന്ന കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ യോഗതീരുമാനപ്രകാരമായിരുന്നിത്.നഷ്ട പരിഹാര തുക ഇരുവരുടെയും പേരിൽ കേരള ബാങ്കിന്റെ 
പയ്യന്നൂർ മെയിൻ ബ്രാഞ്ചിൽ നിക്ഷേപിക്കുന്നതിനും തീരുമാനിച്ചിരുന്നു.

നഷ്ട പരിഹാര തുക ഇരുവരുടെയും പേരിലുള്ള ജോയിന്റ് അകൗണ്ടിലേക്ക് ലഭിക്കുന്നതിന് ഡിസിസി പ്രസിഡന്റായ സതീശൻ പാച്ചേനി തളിപ്പറമ്പ് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽ എ)
മുമ്പാകെ 29/06/2020 തീയ്യതി അനുമതിപത്രം നൽകിയിരുന്നു. പ്രസ്തുത വസ്തുവിൽ ഇപ്പോൾ മഹാത്മ മന്ദിരം എന്ന പേരിൽ പാർട്ടി ഓഫീസിന്റെ പ്രവർത്തനം നടന്നുവരികയാണ്.

ഓഫീസ് നിർമാണം ഡിസിസിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നടന്നുവരുന്നത്. മറിച്ചുള്ള പ്രചരണം വസ്തുതാ വിരുദ്ധവും  പാർട്ടിയെയും, നേതൃത്വത്തെയും പൊതുജന മധ്യത്തിൽ അപമാനിക്കുന്നതിനു 
വേണ്ടി ചെയ്തതാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക