കണ്ണൂർ:(www.payangadilive.in) സ്കൂളിലേക്ക് പോകാൻബസ് കാത്തുനിൽക്കുകയായിരുന്ന അധ്യാപികയുടെ കാൽപാദത്തിലൂടെ ബസ് കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയിൽ കെഎസ്ആർ.ടി.സി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. 25 ന് ബുധനാഴ്ച രാവിലെ 8.15 ഓടെ കാൾടെക്സ്- കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു അപകടം. ചട്ടുകപ്പാറ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന അധ്യാപിക തളാപ്പ് തുളിച്ചേരിയിലെ സപ്ന രാജനാണ്(42) അപകടത്തിൽപ്പെട്ടത്. കാൽപാദത്തിന് സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.പരാതിയിൽ കെ.എൽ .15.എ. 2080 നമ്പർ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.