Kannur
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
9 Oct 20231 മിനിറ്റ് വായന
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കപ്പാറകുളം ,കമ്പിതൂൺ ,അലവിപീടിക, കിണവക്കൽ, കിണവക്കൽമെട്ട, മംഗലോട്ടുംചാൽ എന്നീ ട്രാൻസ്ഫോർ പരിധികളിൽ ഒക്ടോബർ 10 ചൊവ്വ രാവിലെ എട്ടു മുതൽ വൈകീട്ട് 3.30 വരെ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപാറ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 10 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ മയ്യാല പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ 10 ചൊവ്വ രാവിലെ എട്ട് മുതൽ പകൽ 11വരെയും. പന്നിക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് 12:00വരെയും. ഡോക്ടർസ് റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ പകൽ 11മുതൽ ഉച്ചക്ക് 12:00 p വരെയും. എയർടെൽ മുണ്ടയാട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.





