വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ കണക്ടഡ് ലോഡ് വർധിപ്പിക്കാൻ അവസരം നൽകി കെഎസ്ഇബി. പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് കെ എസ് ഇ ബി നൽകിയ കാലാവധി മാർച്ച് 31ന് അവസാനിക്കും. അതിന് ശേഷം അനധികൃത ലോഡ കണ്ടെത്തിയാൽ പിഴ നൽകേണ്ടി വരുമെന്നും കെ എസ് ഇ ബി ഓർമിപ്പിക്കുന്നു. ഇതിനായി കെ എസ് ഇ ബി യിൽ അപേക്ഷ നൽകാവുന്നതാണ്.