Kannur
HomeNews

കുടുംബവഴക്ക് മരുമകൻ അമ്മാവനെ വെട്ടി പരിക്കേൽപ്പിച്ചു

30 Oct 20231 മിനിറ്റ് വായന
കുടുംബവഴക്ക് മരുമകൻ അമ്മാവനെ വെട്ടി പരിക്കേൽപ്പിച്ചു

ആലക്കോട്:(www.payangadilive.in) കുടുംബവഴക്കിനെ തുടർന്ന് അമ്മാവനെ മരുമകൻ കഴുത്തിന് വെട്ടി പരിക്കേൽപിച്ചു. പുളിങ്ങോം സ്വദേശി കുന്നത്ത് സേവ്യർ (60)ക്കാണ് വെട്ടേറ്റത്. മകളുടെ ഭർത്താവിൻ്റെ ആലക്കോട് ഉദയഗിരിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. പുളിങ്ങോത്ത് നിന്നും മകളുടെ ഭർതൃഗൃഹത്തിലെത്തിയതായിരുന്നു സേവ്യർ. കുടുംബ വഴക്കിനിടെയാണ് കത്തി കൊണ്ട് മരുമകൻ ഇയാളെ വെട്ടിയത്.പരിക്കേറ്റ സേവ്യറെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരാതിയിൽ മകളുടെ ഭർത്താവായ ഉദയഗിരിയിലെ സോജനെതിരെ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക