Kannur
മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി അമ്മയുടെ പണം തട്ടിയെടുത്തതായി പരാതി
4 Oct 20231 മിനിറ്റ് വായന
തൃശൂര്‍ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത് പരിധിയില്‍പെട്ട പി സി സാഹിദ് അന്‍വര്‍ (30)ന്റെ പേരിലാണ് വഞ്ചനാ കേസെടുത്തത്. 2023 മാര്‍ച് 14 മുതല്‍ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കമ്പനിയില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്തായാണ് പരാതിയില്‍ പറയുന്നത്. പ്രതി നിര്‍ദേശിച്ച അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയിട്ടും നാളിതുവരെയായി ജോലിയോ പണമോ തിരിച്ചു കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. സഹിദ് അന്‍വറിന്റെ പേരില്‍ പൊലീസ് വഞ്ചനാ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.





