Kannur
തളിപ്പറമ്പ് ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു
29 Oct 20231 മിനിറ്റ് വായന
തളിപ്പറമ്പ് സർസയ്യിദ് കോളേജ് ലാബ് ജീവനക്കാരൻ മുതുകുടയിൽ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തിൽ മാമ്പള്ളി അഷ്ക്കർ(52)ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടിൽ കഴുത്ത് മുറിച്ച് അവശനിലയിൽ കണ്ട അഷ്ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഇക്കഴിഞ്ഞ മാർച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോർട്ട് റോഡിൽ വെച്ച് അഷ്ക്കർ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ഹബീബ. മക്കൾ: സാഹിർ, സിയ, ശാമിൽ.





