Kannur
HomeNews

വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവിനെതിരെ കേസ്

21 Oct 20231 മിനിറ്റ് വായന
വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവിനെതിരെ കേസ്


ചെറുപുഴ:(www.payangadilive.in)
വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ കേസ്. പാടിച്ചാൽ സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് തിരുമേനി മുതുവം സ്വദേശിയായ റോയി (44)ക്കെതിരെ ചെറുപുഴ പോലീസ് കേസെടുത്തത്.പഠന കാലത്ത് സഹപാഠിയായിരുന്ന യുവതിയെകഴിഞ്ഞ വർഷം മെയ് മാസം 13 മുതൽ ഇക്കഴിഞ്ഞ ജനുവരി ഒന്നുവരെയുള്ള കാലയളവിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തുംവിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് യുവതി പരാതിയുമായി പോലീസിൽ എത്തുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക